തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍നിന്ന് 45 മലയാളികളടക്കം 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഓപ്പറേഷന്‍ സങ്കട് മോചന്റെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ പുലര്‍ച്ചെ നാലു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങും വിമാനത്തില്‍ ഉണ്ടായിരുന്നു.

വിമാനത്താവളത്തിലെത്തിയ സംഘത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ത്യക്കാരുമായി മറ്റൊരു വിമാനം ദില്ലിയിലേക്കു തിരിച്ചിട്ടുണ്ട്.