ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇരുവരും ടെഹ്റാനിൽ എത്തിയത്.
ദില്ലി: ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിലെ മഷാദിൽ നിന്ന് രണ്ട് മലയാളികൾ കൂടി ദില്ലിയിലെത്തി. ഇന്ന് വൈകുന്നേരം 7: 30 നാണ് കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശി റഷീദ് മുതിരക്കതറമ്മേല്‍, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇംതിയാസ് ചക്കാലയ്ക്കല്‍ എന്നിവരാണ് എത്തിയത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇരുവരും ടെഹ്റാനിൽ എത്തിയത്. രാത്രി 9.40 നുള്ള വിമാനത്തിൽ റഷീദ് കണ്ണൂരിലേക്ക് പുറപ്പെടും. നാളെ പുലർച്ചെയുള്ള വിമാനത്തിൽ മുഹമ്മദ് ഇംതിയാസ് കൊച്ചിയിലേക്കും മടങ്ങും.



