രാഷ്‌ട്രപതി സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. പാര്‍ലമെന്‍റ് അനക്‌സിലാണ് യോഗം നടക്കുക. ഇടത് പാര്‍ട്ടി നേതാക്കളും ജെ.ഡി.യു നേതാവ് ശരദ് യാദവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യോഗത്തില്‍ പങ്കെടുക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുക്കില്ല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് യോഗത്തിലേക്ക് ക്ഷണമില്ല. പൊതുസ്ഥാനാര്‍ത്ഥിയായ ശരത്പവാര്‍ ഉള്‍പ്പെടയുള്ളവരുടെ പേരുകള്‍ നേരത്തെ ഉയര്‍ന്നുവന്നിരുന്നു. പ്രണാബ്മുഖര്‍ജിയെ വീണ്ടും പരിഗണിക്കണമെന്ന ആവശ്യം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നയിച്ചിരുന്നു.