Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് മഴ കുറയുന്നു: ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടർ അടച്ചു

സംസ്ഥാനത്ത് മഴ കുറയുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ അടച്ചു. അഞ്ച് ജില്ലകളിലെ ഓറഞ്ച് അലർട്ടും പിൻവലിച്ചു. ഇനി അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രം.

orange allert cancelled and rain weakens
Author
Idukki, First Published Oct 7, 2018, 3:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ അടച്ചു. അഞ്ച് ജില്ലകളിലെ ഓറഞ്ച് അലർട്ടും പിൻവലിച്ചു. ഇനി അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കേരളാതീരത്ത് നിന്ന് അകലുന്ന കൊണ്ടാണ് മഴ കുറ‍ഞ്ഞത്. ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടര്‍ അടച്ചതിനോടൊപ്പം തന്നെ മറ്റ് 12 ഡാമുകളിലെ ഷട്ടറും അടക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം, തിരുവനന്തപുരം, കൊല്ലം അടക്കമുളള ജില്ലകളിലെ പല ഭാഗങ്ങളിലും ഇന്ന് മഴ ഉണ്ടായിരുന്നു.

orange allert cancelled and rain weakens

ഇന്നലെയാണ് ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്‍റില്‍ 50 ഘനമീറ്റർ വെള്ളമാണ് ഒഴുക്കി വിട്ടത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഒമാൻ തീരത്തേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ഇന്നലെ തന്നെ പിന്‍വലിച്ചിരുന്നു. എന്നാല്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടര്‍ന്നിരുന്നു. ഇതാണ് ഇന്ന് പിന്‍വലിച്ചത്.

Follow Us:
Download App:
  • android
  • ios