Asianet News MalayalamAsianet News Malayalam

അവ്നിയുടെ കുഞ്ഞുങ്ങളെ കണ്ടെത്തി; അമ്മയില്ലാതെ അതിജീവിക്കും എന്ന് അധികൃതര്‍‌

അവ്നിയുടെ കുഞ്ഞുങ്ങളുടെ ആരോഗ്യനിലയില്‍ ആശങ്കകളില്ലെന്നും, അവ അതിജീവിക്കുമെന്നാണ് കരുതുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എ.കെ മിശ്ര പറയുന്നു. കടുവ കുഞ്ഞുങ്ങള്‍ നരഭോജിയാവാനും ആവാതിരിക്കാനും സാധ്യതയുണ്ട്. 

orphaned cubs of tigress Avni alive
Author
Mumbai, First Published Nov 15, 2018, 5:07 PM IST

മുംബൈ: നരഭോജിയാണെന്ന് സംശയിച്ച് കൊന്ന അവ്നി എന്ന കടുവയുടെ കുഞ്ഞുങ്ങളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ കാട്ടില്‍ തന്നെയാണ് അവ്നിയുടെ മക്കളെ കണ്ടെത്തിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കടുവക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയും മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. 

മഹാരാഷ്ട്രയില്‍ രണ്ട് വര്‍ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അവനിയെ വെടിവെച്ചു കൊന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി യവത്മാല്‍ മേഖലയില്‍ വെച്ചാണ് അവനിയെ വെടിവെച്ചു കൊന്നത്. സെപ്തംബറില്‍ അവനിയെ വെടിവച്ച് കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പ്രശസ്ത കടുവാപിടിത്തക്കാരന്‍ ഷാഫത്ത് അലി ഖാന്റെ പുത്രന്‍ അസ്ഗര്‍ അലിയാണ് കടുവയെ വെടിവെച്ചുകൊന്നത്. ഇതിനെതിരെ മൃഗസ്നേഹികള്‍ വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

അവ്നിയുടെ കുഞ്ഞുങ്ങളുടെ ആരോഗ്യനിലയില്‍ ആശങ്കകളില്ലെന്നും, അവ അതിജീവിക്കുമെന്നാണ് കരുതുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എ.കെ മിശ്ര പറയുന്നു. കടുവ കുഞ്ഞുങ്ങള്‍ നരഭോജിയാവാനും ആവാതിരിക്കാനും സാധ്യതയുണ്ട്. അതൊക്കെ സാഹചര്യങ്ങള്‍ പോലെയാണ്. ഏതായാലും അവയെ പുനരധിവസിപ്പിക്കുകയാണെന്നും മിശ്ര പറഞ്ഞു. 

അവ്നിയെ കൊന്നതില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. സംഭവത്തില്‍, വനം മന്ത്രി സുധീര്‍ മുന്‍ഗന്‍ തിവാറിനെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കടുവ അങ്ങേയറ്റം അപകടകാരിയാണെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. 
 

Follow Us:
Download App:
  • android
  • ios