Asianet News MalayalamAsianet News Malayalam

താജ്മഹലിനുള്ളി‍ൽ പുറത്തു നിന്നുള്ളവർ നമസ്കരിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വിധി

  • പുറത്തു നിന്നുള്ളവർ താജിനുള്ളിൽ നമസ്കരിക്കാൻ പാടില്ല
  • സുപ്രീം കോടതിയുടെ പുതിയ വിധി
outsiders do not pray inside taj mahal
Author
First Published Jul 9, 2018, 9:58 PM IST

രാജസ്ഥാൻ: താജ്മഹലിനുള്ളിൽ പുറത്തു നിന്നുള്ളവർ വെള്ളിയാഴ്ച പ്രാർത്ഥനകളും നമസ്കാരവും നടത്താൻ പാടില്ലെന്ന വിധിയുമായി സുപ്രീം കേടതി. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹലെന്നും അതിനാൽ ഈ സ്മാരകം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും പരമോന്നത  കോടതി പറഞ്ഞു. ആ​ഗ്രയ്ക്ക് സമീപം മറ്റ് അനേകം പള്ളികളും ആരാധനാ സ്ഥലങ്ങളും ഉണ്ട്. പ്രാർത്ഥനയ്ക്കായി അവ ഉപയോ​ഗപ്പെടുത്തണമെന്നും ജഡ്ജിമാരായ എ.കെ സിക്രി, അശോക് ഭൂഷൺ എന്നിവർ പറഞ്ഞു. 

ജനുവരി 24 ലെ വിധി അനുസരിച്ച് ആ​ഗ്രയിലെ താമസക്കാരായവർക്ക് താജ്മഹലിൽ നിസ്കരിക്കാൻ അനുവാദമുണ്ട്. അകത്ത് പ്രവേശിക്കുന്നവർ സ്വദേശികൾ ആണെന്ന് തെളിയിക്കാൻ ഐഡി കാർഡും ആവശ്യപ്പെടും. എന്നാൽ താജ്മഹൽ മസ്ജിദ് മാനേജ്മെന്റ് കമ്മറ്റി മേധാവിയായ സയ്യിദ് ഇബ്രാഹിം ഹുസ്സൈൻ സെയ്ദി ഈ നിരോധനം അനാവശ്യമെന്ന് ആരോപിച്ചു. ആർക്ക് വേണമെങ്കിലും താജ് മഹലിനുള്ളിൽ കടന്ന് പ്രാർ‌ത്ഥിക്കാൻ അനുമതി നൽകണം. നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമായ നടപടി ‍എന്നാണ് അദ്ദേഹം ഈ നിരോധനത്തെ വിശേഷിപ്പിച്ചത്. സ്വദേശികളും വിദേശികളും എന്ന വർ​​ഗീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സ്വദേശികളായവരെ തിരിച്ചറിയൽ രേഖ ഉപയോ​ഗിച്ച് അകത്ത് പ്രവേശിക്കാൻ അനുവദിക്കുന്നത് പോലെ വിദേശികൾക്കും സൗകര്യമൊരുക്കി കൊടുക്കണമെന്ന് സയ്യിദ് ഇബ്രാഹിം ഹുസ്സൈൻ സെയ്ദി പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios