ഉത്തരേന്ത്യയിൽ ശക്തമായ പൊടിക്കാറ്റ്  മരിച്ചവരുടെ എണ്ണം 96 ആയി ഉത്തർപ്രദേശ്,രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് പൊടിക്കാറ്റ്

ദില്ലി: ഉത്തരേന്ത്യയിൽ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 96 ആയി. ഉത്തർപ്രദേശ്,രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് പൊടിക്കാറ്റ് കനത്ത നാശം വിതച്ചത്. ഉത്തർപ്രദേശിൽ 48 മണിക്കൂർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഇന്നലെ രാത്രിയുണ്ടായ ശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് വൻമരങ്ങൾ വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് കടപുഴകിവീണാണ് മരണങ്ങളിലേറെയും .വൈദ്യുതിക്കാലുകൾ മറിഞ്ഞ് വീണ് പലയിടങ്ങളിലും തീപിടുത്തമുണ്ടായി. ഉത്തർപ്രദേശിൽ ഇതുവരെ മരിച്ചത് 42 പേരാണ്. ആഗ്രജില്ലയിലാണ് കൂടുതൽ മരണം. രാജസ്ഥാനിൽ ഭരത്പൂർ,ധോൽപൂർ അൽവാർ ജില്ലകളിലായി 31 പേർ മരിച്ചു. ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. ഇരുസംസ്ഥാനസർക്കാരുകളും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ഉത്തരാഖണ്ഡ്,പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലും പൊടിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി.