രജനീകാന്ത് മറാഠി  തമിഴന്‍ എന്ന് പറയുന്നത് കള്ളം,  

തഞ്ചാവൂര്‍: രജനികാന്തിനേയും കമല്‍ഹാസനേയും നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ ഭാരതി രാജ. രജനീകാന്ത് മറാഠിയാണെന്നും കമല്‍ഹാസൻ ജനങ്ങള്‍ക്കിടയില്‍ വരാതെ പ്രസ്താവന നടത്തുന്നയാളാണെന്നും ആയിരുന്നു ഭാരതിരാജയുടെ വിമർശനം. തഞ്ചാവൂരില്‍ കാവേരി പ്രശ്നത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു സംഭവം.

കാവേരിക്ക് വേണ്ടിയായിരുന്നു പൊതുയോഗമെങ്കിലും പ്രധാനവിമര്‍ശനം രജനീകാന്തിനെതിരെ ആയിരുന്നു. രജനീകാന്ത് മറാഠിക്കാരനാണെന്നും തമിഴന്‍ എന്ന് പറയുന്നത് കള്ളമാണെന്നും സിനിമയില്‍ സ്റ്റൈല്‍ കാണിക്കാനായി എത്രയലഞ്ഞിട്ടുണ്ടെന്നും ഭാരതി രാജ ചോദിച്ചു. അതേസമയം കമല്‍ഹാസന്‍റെ പേരെടുത്ത് പറയാതെ ആയിരുന്നു ഭാരതി രാജയുടെ കുറ്റപ്പെടുത്തല്‍. എസിയില്‍ വന്നിരിക്കുമെന്നും പിന്നെ ട്വിറ്ററിലാണ് എല്ലാം. ആണാണെങ്കില്‍ ജനക്കൂട്ടത്തിനിടയില്‍ വന്ന് മുഷ്ടി ചുരുട്ടി സംസാരിക്കാനും ഭാരതി രാജ ആവശ്യപ്പെട്ടു.രജനീകാന്തിനെ നല്ലവന്‍ എന്ന് വിളിക്കുന്നത് എട്ട് കോടി തമിഴ്നാട്ടുകാര്‍ നല്ലവരല്ലെന്ന് പറയുന്നത് പോലെയാണെന്നായിരുന്നു നാം തമിഴര്‍ കക്ഷിനേതാവ് സീമാന്‍ പറഞ്ഞഥ്.

ഐപിഎല്‍ മത്സരങ്ങള്‍ക്കെതിരെ തമിഴ്നാട്ടിലുണ്ടായ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായിരുന്നു. ഇതിനെതിരെ രജനീകാന്ത് നടത്തിയ വിമർശനങ്ങളാണ് ഭാരതിരാജയേയും സീമാനേയും ചൊടിപ്പിച്ചത്. രജനി രാഷ്ട്രീയപ്രഖ്യാപനം നടത്താനിരിക്കെയാണ് അദ്ദേഹം തമിഴ്നാട്ടുകാരന്‍ അല്ലെന്ന വിമർശനങ്ങള്‍ ശക്തമാകുന്നത് എന്നതും ശ്രദ്ധേയമാണ്.