തോക്ക് എങ്ങനെ ഉപയോഗിക്കുന്നതെങ്ങനെയെന്ന് പൂ‌‌ഞ്ഞാർ എംഎൽഎ പി സി ജോർജ്ജിന്റെ ക്ലാസ്. തോക്കുപയോഗിക്കാൻ ലൈസൻസുള്ളവർക്കായി സംഘടിപ്പിച്ച ബോധവത്ക്കരണപരിപാടിയിലായിരുന്നു പി സി ജോർജ്ജിന്റെ ക്ലാസ്.

തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്കായി ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവത്ക്കരണപരിപാടിയിൽ പങ്കെടുക്കാൻ റിവോൾവറും ചെക്കോസ്ലോവാക്യൻ പിസ്റ്റലും തോക്കുമായി പി സി ജോർജ്ജ് വേദിയിലേക്കെത്തിയപ്പോൾ തോക്കുപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്ക് പോലും കൗതുകം,. പിന്നെ എങ്ങനെ വടിവയ്ക്കണമെന്ന ക്ലാസ്.


തോക്കുപയോഗിക്കാൻ ലൈസൻസ് ഉണ്ടെങ്കിലും അത് ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. എങ്കിലും തോക്ക് തന്റെ സന്തരസഹജാരിയാണ്- പി സി ജോര്‍ജ് പറയുന്നു

തോക്ക് ഉപയോഗിക്കാൻ അറിയില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്ന് ഓർമ്മിച്ച പി സി ജോർജ്ജ് ദേഷ്യം നിയന്ത്രണിക്കണമെന്ന് മുന്നറിയിപ്പ് നൽകിയാണ് അവസാനിപ്പിച്ചത്. കോട്ടയം ജില്ലയിൽ തോക്കുപയോഗിക്കാൻ ലൈസൻസുള്ള 1500 പേരിൽ ഒരാളാണ് പി സി ജോർജ്ജ്. പാലാ ഡിവിഷനിൽ ലൈസൻസുള്ളവർക്കുള്ള ബോധവത്ക്കരണപരിപാടിയാണ് രണ്ട് ദിസവമായി നടക്കുന്നത്.