ആര്‍എസ്എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരു മനസ്സ്; പി. ജയരാജന്‍

First Published 9, Mar 2018, 3:17 PM IST
P Jayarajan against K Sudhakaran
Highlights
  • രൂക്ഷ വിമര്‍ശനവുമായി പി .ജയരാജന്‍
  • ബിജെപിയുമായി ചര്‍ച്ച നടത്തി
  • കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി പി .ജയരാജന്‍.  ആര്‍എസ്എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരു മനസ്സാണെന്ന് ജയരാജന്‍ ആരോപിച്ചു. കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കുന്ന ഏജന്‍റാണ് സുധാകരന്‍.  ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ തുറന്നുപറച്ചിലില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ജയരാജന്‍ കണ്ണൂരില്‍ ആവശ്യപ്പെട്ടു. സിപിഎം വിരുദ്ധ ജ്വരം പടര്‍ത്താന്‍ ഷുഹൈബ് വധം സുധാകരന്‍ ഉപയോഗിച്ചെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

loader