സദാനന്ദൻ കറകളഞ്ഞ ആർഎസ്എസ് നേതാവായിട്ടും മാധ്യമങ്ങൾ ആഘോഷിക്കുന്നു

കണ്ണൂർ: രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറേറ് ചെയ്ത ആർഎസ്എസ് നേതാവ് സദാനന്ദനെതിരെ പി പി ജയരാജൻ രംഗത്ത്. സദാനന്ദന്റെ പ്രാവീണ്യം ഏതു മേഖലയിൽ ആണെന്ന് അദ്ദേഹം ചോദിച്ചു.സദാനന്ദൻ കറകളഞ്ഞ ആർഎസ്എസ് നേതാവായിട്ടും മാധ്യമങ്ങൾ ഇത് ആഘോഷിക്കുന്നു.പാനൂരിൽ ബോംബക്രമത്തിൽ പരിക്കേറ്റ അസ്നയുടെ വിവാഹം കഴിഞ്ഞയാഴ്ചയായിരുന്നു. ബോംബെറിഞ്ഞത് ആർഎസ്എസ് ആണെന്ന് UDFകാരോ മാധ്യമങ്ങളോ മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു

സാധാരണ വിവിധ മേഖലകളിൽ പ്രവീണ്യമുള്ള അതിപ്രശസ്തരെ ആണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യാറുള്ളത്. ഇദ്ദേഹത്തിന്റെ പ്രവീണ്യം ഏത് മേഖലയിൽ ആണെന്ന് ഈ വാർത്ത വായിക്കുന്നവർക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു