കണ്ണൂര്‍: ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗം തന്നെയെന്ന് പി. ജയരാജന്‍. ഷുഹൈബിന്‍റെ കൊലപാതകം പാര്‍ട്ടി അന്വേഷിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ആണ് തനിക്ക് വിശ്വാസം. 

അറസ്റ്റ് ചെയ്ത പ്രതികള്‍ യഥാര്‍ത്ഥ പ്രതികള്‍ ആണോ എന്ന് പാര്‍ട്ടി പരിശോധിക്കും എന്നും പി. ജയരാജന്‍ പറഞ്ഞു. യു.ഡി.എഫ് എം.എൽ.എമാരുടെ സമീപനം ശരിയായില്ല. ഭരണ സ്വാധീനം ഒരു കേസിലും ഉണ്ടാവില്ല. 

അന്വേഷണം നിഷ്പക്ഷമാണ് എന്നും ജയരാജന്‍ വ്യക്തമാക്കി. പ്രതികൾ ആരാണെന്നു പുറത്ത് ഉള്ളവർ നിശ്ചയിക്കണ്ട എന്നും പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിക്കുന്നുവെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും എ.കെ.ബാലൻ പറഞ്ഞു. അന്വേഷണത്തിൽ അസംതൃപ്തി ആർക്കുമില്ലെന്നും മന്ത്രി വിശദമാക്കി. കൊലപാതകങ്ങൾ കുറഞ്ഞു, സമാധാന ശ്രമങ്ങൾക്ക് ഫലം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.