കേരളത്തില്‍ ഒട്ടനവധി പ്രതിഭകളായ യുവതികളായ സിനിമാതാരങ്ങള്‍ ഉണ്ട് അവര്‍ അര്‍ഹിക്കുന്ന നീതിയും പദവിയും ലഭിക്കുന്നില്ല
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കിനും പിന്നാലെ അമ്മയില് നിന്നും രാജിവെച്ച നാലുനടിമാര്ക്ക് പിന്തുണയുമായി പി.കെ ശ്രീമതി എംപി. സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന ഗുരുതര കുറ്റാരോപണം നേരിടുന്ന നടനെ അമ്മയിലേക്ക് തിരിച്ചെടുത്തതില് പ്രതിഷേധിച്ചാണ് റിമ, രമ്യ നമ്പീശന്, ഗീതു മോഹന്ദാസ്, ഭാവന എന്നിവര് 'അമ്മ' വിട്ടത്.
അമ്മയ്ക്ക് ആണ്കോയ്മ്മ എന്ന തലക്കെട്ടോടുകൂടിയ ഫോട്ടോയ്ക്കൊപ്പമാണ് ഫേസ്ബുക്കില് ശ്രമീതി എംപി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില് ഒട്ടനവധി പ്രതിഭകളായ യുവതികളായ സിനിമാതാരങ്ങള് ഉണ്ടെന്നും എന്നാല് അവര് അര്ഹിക്കുന്ന നീതിയും പദവിയും ലഭിക്കുന്നില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രമീതി ടീച്ചര് കുറിച്ചത്. ആരോപണവിധേയനായ നടനെ തിരിച്ചെടുത്തത് ജനാധിപത്യ കേരളത്തിലെ സ്ത്രീ സമൂഹത്തിന് വെല്ലുവിളിയാണെന്നും അമ്മ എന്ന സംഘടനയില് സത്രീകള് സുരക്ഷിതരല്ലെന്ന് വ്യക്തമാണെന്നും കുറിപ്പിലൂടെ പി.കെ ശ്രമീതി എംപി പറയുന്നു.
