2015 മുതൽ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്.

തിരുവനന്തപുരം: സിപിഎം എറണാകളും ജില്ലാ സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ പി.രാജീവ് ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റു. ​

ദേശാഭിമാനിയുടെ മുൻ റസിഡന്റ് എഡിറ്റററായ രാജീവ് എം.വി.​ഗോവിനന്ദൻ മാസ്റ്ററുടെ പകരക്കാരനായാണ് പാർട്ടി പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തത്. തിരുവനന്തപുരത്തെ ദേശാഭിമാനി ഓഫീസിലെത്തി രാജീവ് ശനിയാഴ്ച്ച ചുമതലയേറ്റെടുത്തു. 

2005 മുതൽ സിപിഎം സംസ്ഥാന കമ്മിറ്റിയ​ഗംമായ രാജീവ് 2015 മുതൽ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്.