കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ കോഴിക്കോട് കൂടരഞ്ഞിയിലെ പിവിആര്‍ പാര്‍ക്കിന് അനുകൂലമായ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പി വി അന്‍വര്‍ ഹൈക്കോടതിയിലെത്തിയത്.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ ന്യൂനതകള്‍ പരിഹരിച്ചതായുള്ള റിപ്പോര്‍ട്ട് ഇന്നലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു. പിന്‍വലിച്ച അനുമതി മടക്കി നല്‍കാമെന്നും ബോര്‍ഡ് നിലപാടെടുത്തു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
