ഉപജീവനത്തിന് നെല്‍കൃഷിയെ മാത്രം ആശയിക്കുന്നയാളാണ് പാലക്കാട് കണ്ണാടിയിലെ സുരേന്ദ്രന്‍. സപ്ലൈക്കോക്ക് നെല്ലളന്നിട്ട് മാസങ്ങളായി. രണ്ടാംവിള കതിരു വരാന്‍ തുടങ്ങിയെങ്കിലും കൂലികൊടുക്കാന്‍ പണമില്ലാത്തതിനാല്‍ കള പോലും പറിച്ചിട്ടില്ല. സംസ്ഥാനത്തൊട്ടാകെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള 419 കോടിയില്‍ പകുതിയില്‍ താഴെ മാത്രമാണ് വിതരണം ചെയതത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കാന്‍ ബാക്കിയുള്ളത് പാലക്കാടാണ്. 121 കോടി രൂപ. ശമ്പളത്തിനും, മറ്റു ചിലവുകള്‍ക്കും തുക വകയിരുത്തുന്ന പോലെ, കര്‍ഷകന്റെ നെല്‍ വിലയും ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നാണ് ഈ രംഗത്തെ സംഘടനകള്‍ക്ക് പറയാനുള്ളത്.
പാലക്കാട് ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് കര്‍ഷകര്‍ക്ക് സംഭരണ വില നല്‍കിത്തുടങ്ങിയത്. നോട്ടു നിരോധനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പണം കൊടുക്കാനാകാത്തിന് കാരണമെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം.
