മലപ്പുറത്ത് നിന്ന് വന്ന സംഘത്തിനാണ് കഴിഞ്ഞ ഡിസംബറിൽ തയ്യാറാക്കിയ അരവണ കിട്ടിയത്. ഇന്നലെ വൈകിട്ട് പ്രധാന വിതരണ കൗണ്ടറിൽ നിന്ന് വാങ്ങിയ 12 അരവണയിൽ രണ്ടെണ്ണത്തിനാണ് പഴക്കമുള്ളത്. 

പത്തനംതിട്ട: ശബരിമലയിൽ ഒരു വർഷം പഴക്കമുള്ള അരവണ വില്‍പ്പന നടത്തിയെന്ന തീര്‍ത്ഥാടകരുടെ ആരോപണത്തിന് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പദ്മകുമാര്‍. ശബരിമലയുടെ പേര് തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നാണ് ദേവസ്വം പ്രസിഡന്‍റ് പദ്മകുമാറിന്‍റെ പ്രതികരണം. പരാതി നല്‍കിയവര്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

മലപ്പുറത്ത് നിന്ന് വന്ന സംഘത്തിനാണ് കഴിഞ്ഞ ഡിസംബറിൽ തയ്യാറാക്കിയ അരവണ കിട്ടിയത്. ഇന്നലെ വൈകിട്ട് പ്രധാന വിതരണ കൗണ്ടറിൽ നിന്ന് വാങ്ങിയ 12 അരവണയിൽ രണ്ടെണ്ണത്തിനാണ് പഴക്കമുള്ളത്. 2017 ഡിസംബറിൽ തയ്യാറാക്കിയത് ആണെന്ന് അരവണയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണമുന്നയിച്ച തീർത്ഥാടകരുടെ പക്കൽ ഇന്നലെ അരവണ വാങ്ങിയതിന്‍റെ ബില്ലുമുണ്ട്. എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു ദേവസ്വത്തിന്‍റെ വിശദീകരണം