ശ്രീനഗര്‍: ഹോളി ദിനത്തിലും അതിര്‍ത്തിയിൽ പാകിസ്ഥാന്‍റെ പ്രകോപനം. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് പാകിസ്ഥാൻ റേഞ്ചേഴ്സ് വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. പൂഞ്ചിലെ നാല് ഗ്രാമങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം പ്രത്യാക്രമണവും നടത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിക്കുന്നത്.