ഇസ്ലാമാബാദ്: ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ വാലന്റൈന്‍സ് ഡേയ്ക്ക് വിലക്ക്. രാജ്യത്തിനുള്ളില്‍ യാതൊരു വിധ ആഘോഷങ്ങളും പാടില്ലെന്ന് ഉത്തരവിട്ട ഹൈക്കോടതി സോഷ്യല്‍ മീഡിയ വഴിയുള്ള ആഘോഷങ്ങളും അനുവദിക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. പ്രണയദിനം ഇസ്ലാമിന് എതിരാണെന്ന് കാണിച്ച് ഒരു പൗരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഇസ്ലാം വിശ്വാസത്തിന് എതിരാണ് പ്രണയദിനമെന്നും അതിനാല്‍ പാക്കിസ്ഥാനിലും സമൂഹ മാധ്യമങ്ങളിലും ഇത് നിരോധിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. ആരെങ്കിലും ഉത്തരവ് ലംഘിച്ച് ആഘോഷം നടത്തിയാല്‍ നിയമനടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.
