എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സൈനിക ഓപറേഷനില്‍ പങ്കെടുത്ത സൈനികനെ പിടികൂടിയെന്നായിരുന്നു പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ചന്തു ബാബുലാല്‍ എന്ന സൈനികനെയാണ് പിടികൂടിയതെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ കരസേനയിലെ അംഗത്തെയല്ല അര്‍ദ്ധ സൈനിക വിഭാഗമായ രാഷ്‌ട്രീയ റൈഫിള്‍സിലെ അംഗമാണ് പിടിയിലായതെന്ന് ഇന്ത്യ അറിയിച്ചു. ഇദ്ദേഹത്തിന് അതിര്‍ത്തി കടന്നുള്ള ഓപറേഷനുമായി യാതൊരു ബന്ധവുമില്ല. ജനങ്ങളും സൈനികരും ഇത്തരത്തില്‍ അതിര്‍ത്തി അബന്ധത്തില്‍ ലംഘിച്ചുപോകുന്ന സംഭവങ്ങള്‍ അസാധാരണമല്ലെന്നും ഔദ്ദ്യോഗിക സംവിധാനങ്ങളിലൂടെ ഇവരെ തിരികെയെത്തിക്കുകയാണ് പതിവെന്നും കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരത്തില്‍ സൈനികനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം അതിര്‍ത്തി കടന്നുള്ള ഓപറേഷനില്‍ എട്ടു മുതല്‍ 14 വരെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടെങ്കിലും ഇത്തരമൊരു റിപ്പോര്‍ട്ട് ഇന്ത്യന്‍ സൈന്യം തള്ളി.