ന്യൂഡൽഹി: പാക് അധീന കശ്മീരിൽ ചൈനയുടെ സഹായത്തോടെ പാകിസ്താൻ ആറ് അണക്കെട്ടുകൾ നിർമ്മിക്കുന്നുണ്ടെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിംഗ് രാജ്യസഭയെ അറിയിച്ചു. സിന്ധു നന്ദിയിലാണ് അണക്കെട്ടുകൾ നിർമ്മിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും മേഖലയിൽമേലുളള കടന്നുകയറ്റമാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിതായും മന്ത്രി പറഞ്ഞു. അണക്കെട്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മേഖലകൾ പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ് എന്ന നിലപാടിലുറച്ചാണ് ഇന്ത്യ.