തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമം ലംഘിച്ചതിന് പാക്കിസ്ഥാനിലെ തെഹരിക് എ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാന്‍റെ വോട്ട് റദ്ദാക്കിയേക്കും പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ഇസ്‌ലാമാബാദ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമം ലംഘിച്ചതിന് പാക്കിസ്ഥാനിലെ തെഹരിക് എ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാന്‍റെ വോട്ട് റദ്ദാക്കിയേക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രഹസ്യമായി വോട്ട് രേഖപ്പെടുത്തുന്നതിന് പകരം വരണാധികാരിയുടെ മേശപ്പുറത്തുവച്ച് എല്ലാവരുടെയും കാണ്‍കെ അദ്ദേഹം വോട്ട് ചെയ്തതായാണ് ആരോപണം. 

അതേസമയം, ഇതുസംബന്ധിച്ച് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇതിനിടെ കനത്ത സുരക്ഷാവലയത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ചിലയിടങ്ങളിൽ വോട്ടെടുപ്പ് തടസപ്പെടുത്താൻ ഭീകരർ ബോംബാക്രമണം നടത്തുകയും ചെയ്തു. ക്വറ്റയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.