ജമ്മു കശ്‍മീരിലെ അഖ്നൂര്‍ മേഖലയില്‍ പാക് സേന വെടിയുതിര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിവെച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ വ്യാപകമായി ഒഴിപ്പിക്കുകയാണ്. ഇവര്‍ക്കായി പ്രത്യേക കാമ്പുകള്‍ തുറന്നു. അതത് പ്രദേശങ്ങളിലെ വിവിധ സ്കൂളുകളാണ് ഒഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള ക്യാമ്പുകളാക്കി മാറ്റുന്നത്.