ന്യൂഡൽഹി: പാക്കിസ്ഥാൻ സർക്കാറിന്റെ ഔദ്ദ്യോഗിക വെബ്സൈറ്റ് ആക്രമിച്ച അജ്ഞാത ഹാക്കര്‍മാര്‍ ഇന്ത്യൻ ദേശീയഗാനവും സ്വാതന്ത്ര്യദിനാശംസയും പോസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് pakistan.gov.pk എന്ന സൈറ്റ് തകര്‍ക്കപ്പെട്ടത്. വൈകുന്നേരത്തോടെ സൈറ്റ് പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തു. പാക്കിസ്ഥാനിലെ നിന്നുള്ള ഹാക്കര്‍മാര്‍ അലീഗഡ്, ദില്ലി, സര്‍വകലാശാലകളുടെയും ഏതാനും ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വെബ്സൈറ്റ് ഹാക്ക് ചെയ്ത് നാല് മാസത്തിന് ശേഷമാണ് ഇപ്പോൾ പാകിസ്ഥാന്‍ സര്‍ക്കാറിന്റെ ഔദ്ദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
‘Pakistan Haxors Crew’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന സംഘമായിരുന്നു ഇന്ത്യന്‍ സൈറ്റുകള്‍ക്ക് നേരെ ഏറ്റവുമൊടുവില്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ ഭരണകൂടത്തെയും സായുധസേനയെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു അന്ന് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സൈറ്റുകളിലെ വിവരങ്ങളൊന്നും നഷ്യപ്പെട്ടിരുന്നില്ല.
