ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. റജൗരിയില്‍ ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഞ്ച് ദിവസത്തിനിടെ ആറാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. 

റജൗരിയില്‍ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇന്ന് റജൗരി സന്ദര്‍ശിക്കും. ഇന്നലെ നൗഷേരയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു നാട്ടുകാര്‍ മരിച്ചിരുന്നു