പാലക്കാട്: പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി ഡിഫ്‌തീരിയ ബാധിച്ചതായി സംശയം. ഇവരെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഡിഫ്‌തീരിയയും കോളറയും പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

പാലക്കാട് പട്ടഞ്ചേരിയിലും പല്ലഞ്ചാത്തന്നൂരിലുമാണ് കോളറ സ്ഥിരീകരിച്ചിട്ടുള്ളത്. കോട്ടായിയില്‍ ഒരാള്‍ക്ക് ഡിഫ്‌തീരിയയും സ്ഥരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ മറ്റ് അഞ്ചു പേര്‍ക്ക് കൂടി ഡിഫ്‌തീരിയ ബാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു.

കോളറ റിപ്പോര്‍ട്ട് ചെയ്ത പട്ടഞ്ചേരിയില്‍ 19 പേര്‍ കൂടി വയറിളക്കരോഗത്തിന് ചികിത്സ തേടിയിട്ടുണ്ട്. ഡിഫ്‌തീരിയയും കോളറയും പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിലെ വിദഗ്ദ്ധ സംഘം പട്ടഞ്ചേരി, കോട്ടായി പല്ലഞ്ചാത്തന്നൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് രോഗപ്രതിരോധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.