കെയ്റോ: ഈജിപ്റ്റില്‍ ക്രിസ്ത്യൻ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 14 മരണം. 40ലധികം പേർക്ക് പരിക്കേറ്റു. കിഴക്കന്‍ ഈജിപ്തിലാണ് സംഭവം. നൈൽ നദിക്ക് സമീപത്തെ ടാന്‍റ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സെന്‍റ് ജോർജ് കോപ്റ്റിക് ചർച്ചിലാണ് സ്ഫോടനം. പള്ളിയില്‍ ഓശാന ഞായർ ആചരണം നടക്കുകയായിരുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഡിസംബറിൽ കെയ്റോയിലെ കോപ്റ്റിക് കത്തീഡ്രിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ ഒന്നിന് ടാന്‍റയിലെ പൊലീസ് സ്റ്റേഷന് പുറത്ത് നടന്ന സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.