സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ അപവാദ പ്രചരണം നടത്തുന്നതായി നേരത്തെ ഇവര്‍ പൊലീസിൽ പരാതി നൽകിയിരുന്നു
പാലക്കാട്: അപവാദ പ്രചരണങ്ങളെ തുടര്ന്ന് പഞ്ചായത്ത് പ്രസിഡന്റ് അത്മഹത്യക്ക് ശ്രമിച്ചു. മങ്കര പഞ്ചായത്ത് പ്രസിഡന്റ് ജിൻസിയാണ് ആത്മഹത്യാശ്രമം നടത്തിയത്. തനിക്കെതിരെ ചിലർ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ അപവാദ പ്രചരണം നടത്തുന്നതായി നേരത്തെ ഇവര് പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്ന്നാണ് ഇന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
