പിന്തുണയുടെ കാര്യത്തില്‍ ശശികലയുടെ വാദം തെറ്റെന്ന് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം. ചിന്തിച്ചുമാത്രമേ തീരുമാനമെടുക്കാവൂ എന്ന് പനീര്‍ശെല്‍വം എംഎല്‍എമാരോട് ആഹ്വാനം ചെയ്തു. റിസോര്‍ട്ടില്‍ ബന്ദികളാക്കപ്പെട്ട എംഎല്‍എമാര്‍ പീഡിപ്പിക്കപ്പെട്ടു. ഇവരില്‍ പലരും തന്നെ ബന്ധപ്പെട്ടെന്നും പനീര്‍ശെല്‍വം പറഞ്ഞു.
അതേസമയം തേനി എംപി പാര്‍ത്ഥിപനും പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ പനീര്‍ശെല്‍വത്തിനെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം 11 ആയി.
