തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശല്‍വത്തിന്റെ പക്ഷത്തേയ്ക്ക് ഒരു എംഎല്‍എ കൂടി. മേട്ടൂര്‍ എംഎല്‍എ സെമ്മലൈ ആണ് പനീര്‍ശെൽവത്തിന് പിന്തുണ അറിയിച്ചത്.

രണ്ടു ദിവസം മുമ്പ് രണ്ട് എംപിമാർ കൂടി പനീര്‍ശെല്‍വത്തിന്റെ ക്യാമ്പിലെത്തിയിരുന്നു. വേലൂർ എംപി ചെങ്കൂട്ടവൻ, തൂത്തുക്കുടി എംപി ജെയ്സിംഗ് ത്യാഗരാജ് എന്നിവരാണ് ഒപിഎസ് പക്ഷത്തേക്ക് എത്തിയത്.

ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ടു മന്ത്രിമാരും നാല് എംപിമാരും ഒരു എംഎൽഎയും ജയലളിതയുടെ വിശ്വസ്തൻ സി പൊന്നയ്യൻ അടക്കം ഏതാനും മുൻ മന്ത്രിമാരും പനീർശെൽവത്തിനൊപ്പം ചേർന്നിരുന്നു.