വിടചൊല്ലി സാംസ്കാരിക കേരളം അക്ഷരങ്ങളിലൂടെ ഓര്‍മ്മിക്കാം സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍

തിരുവനന്തപുരം: ഭാഷാ പണ്ഡിതൻ പന്മന രാമചന്ദ്രൻ നായർ ഇനി ഓർമ്മ. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. പന്മന ഇനി ഓര്‍മ്മ. നല്ല മലയാളം പരിചപ്പെടുത്തിയ ഭാഷാ പണ്ഡിതൻ. ഭാഷയുടെ ശുദ്ധിയും തനിമയും കാത്തു സൂക്ഷിക്കാൻ ആത്മ സമർപ്പണം ചെയത് ഭാഷാ സ്നേഹി. മലയാളത്തിന്‍റെ പ്രയോഗ വൈകല്യങ്ങളും വ്യാകരണ പിശകുകളും ചൂണ്ടിക്കാട്ടി നിരവധി ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ പന്മന രാമചന്ദ്രൻ നായർ, ജനപ്രിയ വ്യാകരണത്തിന്റെ പ്രചാരകനായി. 

പന്മനയുടെ വിയോഗിത്തിൽ സാസ്കാരിക കേരളം ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ നിരവധി നേതാക്കള്‍ വഴുതക്കാട് ഗാന്ധി നഗറിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വര്‍ധക്യ സഹജമായ അസുഖങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തെറ്റില്ലാത്ത മലയാളം, നല്ല ഭാഷ, ശുദ്ധമലയാളം, തെറ്റും ശരിയും തുടങ്ങി നിവരധി പുസ്തകങ്ങൾ രചിച്ചു. ആശ്ചര്യ ചൂഡാമണി, നാരായണീയം തുടങ്ങിയ കൃതികൾ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.