വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പറവൂർ സിഐക്ക് ജാമ്യം

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. നിലവിൽ കൊലക്കുറ്റത്തിൽ പങ്കാളിയല്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പറവൂ‍ർ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യവുമാണ് ഉപാധികൾ. അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്. 

കൂടുതൽ വകുപ്പുകൾ ചുമത്താനാകില്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിനെ തുര്‍ന്നാണ് സിഐക്ക് പറവൂർ മജിസ്ടേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അഞ്ചാം പ്രതിയാണ് ക്രിസ്പിന്‍ സാം. ക്രിസ്പിനെതിരെ അന്യായ തടങ്കല്‍,വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. സിഐക്കെതിരെ നിലവില്‍ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. എസ്ഐ ദീപക്കിനൊപ്പം സംശയത്തിന്‍റെ നിഴലിലായിരുന്നു സിഐ ക്രിസ്പിന്‍ സാമിനും. കസ്റ്റഡി മരണക്കേസിൽ വരാപ്പുഴ സ്റ്റേഷനിലെ എസ് ഐ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.