കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നവജാതശിശുവിനെ ഉറുമ്പരിച്ചതായി പരാതി . മാസം തികയാതെ പ്രസവിച്ച പെൺകുഞ്ഞിന് പാൽ നൽകാൻ അമ്മ ചെന്നപ്പോഴാണ് മുഖത്തും തലയിലും ഉറുമ്പരിച്ചതായി കണ്ടത് .

പരാതി പറഞ്ഞ തന്നോട് ഡ്യൂട്ടി ഡോക്ടർ മോശമായി പെരുമാറിയെന്ന് കുഞ്ഞിന്‍റെ അച്ഛൻ അൻവർ പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി.