തിരുവനന്തപുരം: ആശുപത്രി അധികൃതര്‍ നവജാത ശിശുവിനെ മാറ്റിയതായി ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയും ഭര്‍ത്താവുമാണ് ഗൗരീശ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.എന്നാല്‍ ആരോപണം ശരിയല്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം ഗൗരീശപട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ കുറ്റിച്ചല്‍ സ്വദേശിനിയായ ലാവണ്യ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. സിസേറിയനിലൂടെയായിരുന്നു പ്രസവം. പ്രസവാനന്തരം ഡോക്ടര്‍ യുവതിയുടെ ഭര്‍ത്താവ് വിനീഷിനെ വിളിച്ച് ആണ്‍കുഞ്ഞാണെന്നും എന്നാല്‍ വലതു കൈ ഇല്ലെന്നും അറിയിക്കുകയായിരുന്നു. ഇതാണ് ബന്ധുക്കളെ സംശയത്തിലാക്കിയത്.

ആദ്യ ആഴ്ചമുതല്‍ പ്രസവത്തിന്റെ രണ്ട് ദിവസം മുന്‍പ് വരെ ഇതേ ആശുപത്രിയില്‍ സ്കാന്‍ ചെയ്തപ്പോഴൊന്നും കുഞ്ഞിന് ശരീരവളര്‍ച്ചയ്‌ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ഡോക്ടര്‍മാര്‍ അറിയിയിച്ചിട്ടില്ലെന്നാണ് വിനീഷ് പറയുന്നത്. ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാണ് കുഞ്ഞിന്റെ ബന്ധുക്കളുടെ ആവശ്യം. വിനീഷ് നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.എനനാല്‍ സ്കാനിംഗില്‍ അപൂര്‍വ്വമായി തെറ്റുകതള്‍ സംഭവിക്കാമെന്നും അത്തരം പ്രശ്നം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.