കരൾ , വൃക്കകള്‍ , കോ‍ർണിയകള്‍ എന്നിവയാണ് എബിയില്‍ നിന്നെടുക്കുന്നത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോര്‍ണിയകൾ സര്‍ക്കാര്‍ കണ്ണാശുപത്രിയിലേക്കുമാണ് നല്‍കുന്നത്

തിരുവനന്തപുരം: എബി യാത്രയായത്അഞ്ചുപേര്‍ക്ക് പുതുജീവനേകിക്കൊണ്ടാണ്. റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ചതോടെയാണ് തിരുവനന്തപുരം സ്വദേശി എബിയുടെ അവയവങ്ങള്‍ ദാനം ചെയ്യാൻ അച്ഛനും അമ്മയും തീരുമാനിച്ചത്.

തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയായ എബി അശോകന് പതിനേഴാം തിയതി ആണ് അപകടം സംഭവിക്കുന്നത്. കൂട്ടുകാരൻ ഓടിച്ച സ്കൂട്ടറിനു പിന്നില്‍ ഇരുന്ന് എബി യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ എബിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മസ്തിഷ്ക മരണം സംഭവിച്ചു. തുടര്‍ന്ന് അവയവദാനത്തിന് വീട്ടുകാര്‍ സമ്മതം അറിയിക്കുകയായിരുന്നു. എഞ്ചിനീയറിംങ് ബിരുദധാരിയായ എബി മാതാപിതാക്കളുടെ ഒറ്റ മകനാണ്.

കരൾ , വൃക്കകള്‍ , കോ‍ർണിയകള്‍ എന്നിവയാണ് എബിയില്‍ നിന്നെടുക്കുന്നത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോര്‍ണിയകൾ സര്‍ക്കാര്‍ കണ്ണാശുപത്രിയിലേക്കുമാണ് നല്‍കുന്നത്.