ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യ നില മോശമായതോടെ സംസ്ഥാനത്ത് നേതൃമാറ്റത്തിന് സാധ്യത ഏറുന്നു. ഇന്നലെ ഗോവയിൽ എത്തിയ ബി ജെ പി കേന്ദ്ര നീരീക്ഷകർ ഘടകകക്ഷി എംഎൽഎമാരുമായും, സ്വതന്ത്ര എം എൽ എ മാരുമായിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

പനജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യ നില മോശമായതോടെ സംസ്ഥാനത്ത് നേതൃമാറ്റത്തിന് സാധ്യത ഏറുന്നു. ഇന്നലെ ഗോവയിൽ എത്തിയ ബി ജെ പി കേന്ദ്ര നീരീക്ഷകർ ഘടകകക്ഷി എംഎൽഎമാരുമായും, സ്വതന്ത്ര എം എൽ എ മാരുമായിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഭരണസ്തംഭനം ഒഴിവാക്കാൻ താൽക്കാലിക സംവിധാനം മതിയാകില്ലെന്ന് ഇവർ കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇന്ന് ചേരുന്ന ബിജെപി കോർ കമ്മറ്റിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകാനാണ് സാധ്യത.