Asianet News MalayalamAsianet News Malayalam

പ്രസിഡന്‍റ് പദവിക്കുണ്ടായ കാലവധി നീക്കി ചൈന

  • പ്രസിഡന്‍റ് പദവിക്കുണ്ടായ കാലവധി നീക്കിയുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭേദഗതിക്ക് ചൈനീസ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം
parliament sets Xi Jinping up to rule for life

ബെയ്ജിംഗ്: പ്രസിഡന്‍റ് പദവിക്കുണ്ടായ കാലവധി നീക്കിയുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭേദഗതിക്ക് ചൈനീസ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം.  വൻ ഭൂരിപക്ഷത്തോടെയാണ് ശിപാർശ പാർലമെന്‍റ് അംഗീകരിച്ചത്. 2964 പേരുടെ പിന്തുണയോടെയാണ് ശിപാർശയ്ക്ക് പാർലമെന്‍റ് അംഗീകാരം നൽകിയത്. ഇതോടെ നിലവിലുള്ള ചൈനീസ് പ്രസിഡന്‍റ്  ഷി ജിന്‍പിംഗ് ആ സ്ഥാനത്ത് ആജീവനാന്തകാലം തുടരുമെന്ന് ഉറപ്പായി.

അടുത്തകാലത്ത് ചൈനീസ് കമ്യൂണിസ്റ്റ് ഭരണത്തില്‍ വരുന്ന ഏറ്റവും വലിയ മാറ്റമാണ് പ്രസിഡന്‍റ് പദവിക്കുള്ള കാലാവധി എടുത്തുമാറ്റല്‍. മാവോയ്ക്ക് ശേഷം ചൈനീസ് ഭരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വദീനം ചെലുത്തുന്ന രാഷ്ട്രതലവനിലേക്ക്  ഷി ജിന്‍പിംഗ് വളരുന്നു എന്നതിന്‍റെ സൂചനയാണ് പുതിയ ഭേദഗതി എന്നാണ് പാശ്ചാത്യലോകം വിലയിരുത്തുന്നത്.

അടുത്തിടെ  ഷി ജിന്‍പിംഗിന്‍റെ  സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ൾ ഈ​​​യി​​​ടെ പാ​​​ർ​​​ട്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. മു​​​ൻ​​​ഗാ​​​മി​​​ക​​​ളാ​​​യ ജി​​​യാം​​​ഗ് സെ​​​മി​​​ൻ, ഹു ​​​ജി​​​ന്‍റാ​​​വോ എ​​​ന്നി​​​വ​​​രു​​​ടെ ചി​​​ന്ത​​​ക​​​ളും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചിരുന്നില്ല. ഈ പതിവും ജിന്‍പിംഗ് മാറ്റി.

1953ൽ ​​​ജ​​​നി​​​ച്ച ചി​​​ൻ​​​പിം​​​ഗ് 1974ലാ​​​ണു പാ​​​ർ​​​ട്ടി​​​ അം​​​ഗ​​​മാ​​​യ​​​ത്. 2013ൽ​​​ആ​​​ദ്യ​​​വ​​​ട്ടം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി. ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ​​​യും സൈ​​​ന്യ​​​ത്തി​​​ന്‍റെ​​​യും ത​​​ല​​​വ​​​നാ​​​യ ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ ര​​​ണ്ടാ​​​മൂ​​​ഴം 2023ൽ ​​​അ​​​വ​​​സാ​​​നി​​​ക്കും. ഭേ​​​ദ​​​ഗ​​​തി പാ​​​സാ​​​യാ​​​ൽ മൂ​​​ന്നാം​​​വ​​​ട്ട​​​വും മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ത​​​ട​​​സം ഒ​​​ഴി​​​വാ​​​കും. ചി​​​ൻ​​​പിം​​​ഗി​​​നെ​​​തി​​​രേ ഉ​​​ണ്ടാ​​​വു​​​ന്ന ഏ​​​തു നീ​​​ക്ക​​​വും പാ​​​ർ​​​ട്ടി​​​വി​​​രു​​​ദ്ധ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ സ്ഥി​​​തി. എ​​​ത്ര​​​കാ​​​ല​​​ത്തേ​​​ക്ക് ചി​​​ൻ​​​പിം​​​ഗ് അ​​​ധി​​​കാ​​​ര​​​ക്ക​​​സേ​​​ര​​​യി​​​ലി​​​രി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. 

അതേസമയം, ആ​​​ജീ​​​വ​​​നാ​​​ന്ത ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന സ​​​ങ്ക​​​ല്പ​​​മ​​​ല്ല ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് നേരത്തെ ഗ്ലോ​​​ബ​​​ൽ ടൈം​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടിയിരുന്നു.
 

Follow Us:
Download App:
  • android
  • ios