കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് മന്ത്രിമാരുടെയും എം.പിമാരുടെയും പ്രത്യേക യോഗം ചേരുന്നു. ചൊവ്വാഴ്ച സംയുക്ത യോഗം വിളിച്ചതായി സ്പീക്കര്‍ മര്‍സോഖ് അല്‍ ഘാനിം അറിയിച്ചു. അബ്ദാലി ചാരകേസിലെ പ്രതികളുടെ രക്ഷപ്പെടല്‍, പൊതുഫണ്ടുകള്‍ ദുര്‍വിനിയോഗം, തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചും കൂടാതെ,ഗള്‍ഫ് മേഖലയിലെ വിഷയങ്ങളാവും ചര്‍ച്ച ചെയ്തുകയെന്ന് സ്പീക്കര്‍ അല്‍ ഘാനിം വാര്‍ത്താലേഖകരോടു വ്യക്തമാക്കിയിരിക്കുന്നത്. 

നാളെ പന്ത്രണ്ടരയ്ക്കു തുടങ്ങുന്ന യോഗത്തില്‍ മന്ത്രിമാരും പങ്കെടുക്കും.പാര്‍ലമെന്‍റില്‍ ഭരണഘടനയുടെ 72 -മത്തെ വകുപ്പനുസരിച്ച് പാര്‍ലമെന്‍റില്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുന്നതിന് എഴുതപ്പെട്ട അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. കുവൈത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മന്ത്രിമാരോട് നിരവധി എംപിമാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അബ്ദാലി സെല്‍ കേസില്‍ നീതിന്യായ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് മൊഹമ്മദ് ഹായെഫ് എംപി നിരവധി ചോദ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ നിലവിലുള്ളതോ മുന്‍ എംപിമാര്‍ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പങ്കുണ്ടോയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.