ന്യൂഡല്‍ഹി: ശീതകാലസമ്മേളനം അനിശ്ചിതമായി വൈകുന്നതില്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡിസംബര്‍ 15-ന് പാര്‍ലമെന്റിന്റെ് ശീതകാല സമ്മേളനം ആരംഭിക്കും. 

ഡിസംബര്‍ 9,14 തീയിതകളില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ക്ക് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെയാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. 

എന്നാല്‍ രാജ്യം അനുഭവിക്കുന്ന സാമ്പത്തികമാന്ദ്യമടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാവുന്നത് തടയാനാണ് സര്‍ക്കാര്‍ സമ്മേളമം ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിയുന്ന വരെ വൈകിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.