ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടർന്ന്  കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു. അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാൻക്രിയാസ് ക്യാൻസറിനെ തുടർന്ന് ഏതാനും നാളുകളായി മനോഹർ പരീക്കർ ചികിത്സയിലാണ്.

മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും മറ്റു പ്രശ്നങ്ങളില്ലന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതെ സമയം നേതൃത്യമാറ്റത്തിന്റെ ചർച്ചകൾ ഗോവയിൽ ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ നിരീക്ഷകർ ഇന്ന് ഗോവയിൽ എത്തുന്നുണ്ട്. 

പരീക്കറിന്‍റെ അനാരോഗ്യം കണക്കിലെടുത്ത് ഘടക കക്ഷിയായ എം ജി പി യുടെ നേതാവും നിലവിൽ മന്ത്രി സഭയിൽ രണ്ടാമനുമായ സുദ്ദീൻ ദാവലിക്കറിന് മുഖ്യമന്ത്രിയുടെ ചുമതല നൽകുമെന്നാണ് സൂചന.എന്നാൽ ഈക്കാര്യത്തെക്കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല