കേരളത്തില്‍ ചെങ്ങന്നൂരില്‍ പാസ്‌പോര്‍ട്ട് കേന്ദ്രം തുടങ്ങാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ പോസ്റ്റോഫീസുകളെ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളായി കൂടി ഉയര്‍ത്തുന്ന പദ്ധതിയിലാണ് ചെങ്ങന്നൂരും ഉള്‍പ്പെട്ടത്. രണ്ടാ ഘട്ടത്തില്‍ 149 പോസ്റ്റോഫീസുകളിലാണ് ആകെ ഇതിനുള്ള സൗകര്യം ഒരുക്കുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഒരു പൗരനും പാസ്‌പോര്‍ട്ടിനായി 50 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ടി വരാത്ത തരത്തില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഈ പദ്ധതിപ്രകാരം ഇതുവരെ 55 പോസ്റ്റോഫീസുകളിലാണ് പാസ്‌പോര്‍ട്ട് നല്കാനുള്ള സൗകര്യം കൂടി ഒരുക്കിയത്.