തിരുവനന്തപുരം: പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി എക്‌സൈസ് വെരിഫിക്കേഷനും പൂര്‍ത്തിയാക്കണം. മയക്കുമരുന്ന് കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് എക്‌സൈസ് വെരിഫിക്കേഷനും നിര്‍ബന്ധമാക്കിയത്.
പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് പോലീസ് കേസുകള്‍ ഉണ്ടോ എന്ന് മാത്രമാണ് ഇതുവരെ പരിശോധിച്ചിരുന്നത്. ഇനി മുതല്‍ അബ്കാരി, മയക്കുമരുന്ന് കേസുകള്‍ കൂടി പരിശോധിക്കും. പോലീസ് തന്നെയായിരിക്കും വെരിഫിക്കേഷന്‍ നടത്തുക. ഇതിനായി എക്‌സൈസ് ഓരോ മാസവും കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറും.
കഴിഞ്ഞ ഏതാനും മാസങ്ങളായി മയക്കുമരുന്ന് കേസുകളുടെ എണ്ണം സംസ്ഥാനത്ത് കൂടിയിട്ടുണ്ട്. പാസ്‌പോര്ട്ട് ലഭിക്കണമെങ്കില്‍ എക്‌സൈസ് വെരിഫിക്കേഷനും കൂടി വേണമെന്ന് വരുന്നതോടെ യുവാക്കള്‍ ഒരു പരിധിവരെ ഇത്തരം കേസുകളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ പ്രതീക്ഷ.
