വിഷപ്പാമ്പിനെ കയ്യിലെടുത്തും വട്ടം കറക്കിയും ചുംബിച്ചും വചന പ്രഭാഷണം നടത്തിയ പാസ്റ്റര്‍  പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായി. അമേരിക്കയിലെ കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തിലാണ് സംഭവം. ബൈബിള്‍ പ്രഭാഷകര്‍ പാമ്പുകളെ കയ്യിലെടുത്ത് വചന പ്രഘോഷണം നടത്തുന്ന രീതി അവലംബിച്ചിട്ടുള്ള ചുരുങ്ങിയ ദേവാലയങ്ങളിലൊന്നാണ് ഇത്. കോഡി കൂട്ട്സ് എന്ന പാസ്റ്ററാണ് പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിലായത്.  


കെന്റക്കി: വിഷപ്പാമ്പിനെ കയ്യിലെടുത്തും വട്ടം കറക്കിയും ചുംബിച്ചും വചന പ്രഭാഷണം നടത്തിയ പാസ്റ്റര്‍ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായി. അമേരിക്കയിലെ കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തിലാണ് സംഭവം. ബൈബിള്‍ പ്രഭാഷകര്‍ പാമ്പുകളെ കയ്യിലെടുത്ത് വചന പ്രഘോഷണം നടത്തുന്ന രീതി അവലംബിച്ചിട്ടുള്ള ചുരുങ്ങിയ ദേവാലയങ്ങളിലൊന്നാണ് ഇത്. കോഡി കൂട്ട്സ് എന്ന പാസ്റ്ററാണ് പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിലായത്. 

പാമ്പിനെ കഴുത്തില്‍ ചുറ്റികറക്കാനുള്ള ശ്രമത്തിന് ഇടയിലാണ് പാസ്റ്ററിന്റെ കഴുത്തില്‍ പാമ്പ് കടിയേല്‍ക്കുന്നത്. പാമ്പ് കടിയേറ്റിട്ടും പ്രസംഗം തുടര്‍ന്ന കോഡി പെട്ടന്ന് തന്നെ ക്ഷണിതന്‍ ആവുകയായിരുന്നു. കഴുത്തില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയതോടെ പാസ്റ്ററിനെ പള്ളിയില്‍ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

എന്നാല്‍ ക്ഷീണിതനായതോടെ തന്റെ വിധി ദൈവം നടപ്പിലാക്കുകയാണ് . മരണമോ ജീവിതമോ എന്ന് തീരുമാനിക്കാന്‍ തന്നെ മലമുകളിലേക്ക് എത്തിക്കണമെന്ന് കോഡി പള്ളിയില്‍ സന്നിഹിതരായിരുന്നവരോട് ആവശ്യപ്പെട്ടിരുന്നു. 27 കാരനായ കോഡി പിതാവിന്റെ മരണശേഷമാണ് സുവിശേഷ പ്രചാരകനായത്. ഞായറാഴ്ച ദിവസങ്ങളിലെ പ്രാര്‍ത്ഥനാ മധ്യേയാണ് പാമ്പിനെ കയ്യിലെടുത്തുള്ള വചന പ്രഘോഷണം.

തീ കയ്യിലെടുത്തും, വിഷം കുടിച്ചും, പാമ്പിനെ കയ്യിലെടുത്തുമുള്ള ആരാധന ഈ ദേവാലയത്തില്‍ സാധാരണമാണ്. കഴുത്തില്‍ ചുറ്റിയ പാമ്പിനെ മൈക്കിനോട് അടുപ്പിച്ച് പിടിച്ചതോടെയാണ് പാമ്പ് കോഡിയുടെ കഴുത്തില്‍ കടിച്ചത്. 2014 ല്‍ ഇത്തരത്തില്‍ വചന പ്രഭാഷണം നടത്തുന്നതിനിടെ മരിച്ചയാളാണ് കോഡിയുടെ പിതാവ് ജെയ്മി.