പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്
പത്തനംതിട്ട: പത്തനംതിട്ടയില് നിന്നും മണ്ണടി ശാലയിലേക്ക് പോയ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്. പത്തനംതിട്ട ഉദിമൂടിന് സമീപം വച്ചുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. ഉദിമൂട്ട് സ്വദേശിനിയായ ലിജോയ്ക്കാണ് പരിക്കേറ്റത്. കല്ലേറിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
