സ്ട്രക്ചറിൽ തല കീഴായി കിടത്തിയ രോഗി മരിച്ച സംഭവം ആംബുലൻസ് ഡ്രൈവറുടെ ഭാഗത്ത് മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായി തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി​

തൃശൂര്‍: തലകീഴായി കിടത്തിയ രോഗി മരിച്ച സംഭവത്തില്‍ ആംബുലൻസ് ഡ്രൈവറുടെ ഭാഗത്ത് മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായിയെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍, മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. ആംബുലൻസില്‍ ഒപ്പം വന്ന പാലക്കാട് ജില്ല ആശുപത്രിയിലെ അറ്റൻഡര്‍ വീല്‍ ചെയറാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് വീല്‍ ചെയര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ട്.

ഇയാളുടെ പേര് എന്താണ് എന്ന് വ്യക്തമല്ല. ഹരികുമാര്‍ എന്നോ അനില്‍കുമാര്‍ എന്നോ പാലക്കാട് ആശുപത്രിയില്‍ അവ്യക്തമായി ഇയാള്‍ പറഞ്ഞിരുന്നു. ബന്ധുകള്‍ ആരുമെത്താത്ത സാഹചര്യത്തില്‍ നാളെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.