യുപിയില്‍ രോഗിയെ  കട്ടിലില്‍ കെട്ടിയിട്ടു

അലിഗഡ്: യുപിയില്‍ രോഗിയെ കട്ടിലില്‍ കെട്ടിയിട്ടു. അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലാണ് സംഭവം. ട്രയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ രണ്ട് രോഗികളെയാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ നഴ്സുമാര്‍ കെട്ടിയിട്ടത്. വേദനകൊണ്ട് പുളയുന്ന രോഗിയെ കെട്ടിയിട്ടിരിക്കുന്ന വാര്‍ത്ത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്.

എമര്‍ജന്‍സി വാര്‍ഡിലുള്ള രോഗികളെ ശുശ്രൂഷിക്കാന്‍ അധികൃതര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. അതേസമയം ബെഡിന് സുരക്ഷയൊരുക്കുന്ന സൈഡ് ഗാര്‍ഡ് ഇല്ലാത്തതിനാലാണ് രോഗിയെ കെട്ടിയിട്ടതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ വാദം. നഴ്സുമാര്‍ക്ക് എല്ലാ സമയവും കൂട്ടിരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരമാണ് രോഗികളെ കെട്ടിയിട്ടതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാഹ് സെയ്ദി പറഞ്ഞു.