പട്നയിലെ ബുദ്ധ കോളനി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മിഥിലേഷ് കുമാര്‍ ജായാണ് അറസ്റ്റിലായത്. 

പട്ന: വനിതാ കോൺസ്റ്റബിളിന്റെ അശ്ലീല വീഡിയോ പോൺ സൈറ്റിൽ അപ്ലോഡ് ചെയ്ത കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. പട്നയിലെ ബുദ്ധ കോളനി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മിഥിലേഷ് കുമാര്‍ ജായാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത ഇയാളെ വ്യാഴാഴ്ച്ച പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഇയാൾക്കെതിരെ മറ്റ് നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മനു മഹാരാജ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തില്‍ വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയെ തുടർന്നാണ് നടപടി എടുത്തത്. ആരോപണ വിധേയനായ മിഥിലേഷ് അശ്ലീല എംഎംഎസ് ക്ലിപ്പ് തന്റേതെന്ന പേരിൽ പോൺ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്തെന്നായിരുന്നു വനിതാ കോൺസ്റ്റബിളിന്റെ പരാതി. കേസിൽ ഐടി ആക്ട് ഉൾപ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.