കൊച്ചി: പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൃത്യമായ വിശദീകരണം നല്‍കാത്തതിനാല്‍, ഹൈക്കോടതി തുടര്‍ നടപടികളിലേക്ക് കടക്കും. ഹര്‍ജിക്കാരുടെയും സര്‍ക്കാരിന്റെയും വാദം കേള്‍ക്കും. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവരും പ്രതികളാണ്. രേഖാമൂലം വിശദീകരണം നല്‍കാത്തതിന് ജേക്കബ് തോമസിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.