കൊച്ചി: പാറ്റൂർ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈ കോടതി വിമർശനം. സോഷ്യൽ മീഡിയയിൽ കോടതിക്ക് എതിരെ പോസ്റ്റുകൾ ഇടുന്നതു പ്രഥമ ദൃഷ്ട്യാ കോടതി അലക്‌ഷ്യമെന്നു കോടതി നിരീക്ഷണം. പാറ്റൂർ കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷൺ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.
ജേക്കബ് തോമസ് കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു. രേഖാമൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് വിശദീകരണമ് നൽകിയിരുന്നില്ല. കേസ് വിധി പറയാൻ മാറ്റി.
