പയ്യന്നൂര്‍ കോളേജിലെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയിലെ അംഗങ്ങളും മലയാളവിഭാഗം അധ്യാപികയുമായ പ്രജിതയുടെയും ഹിന്ദിവിഭാഗം തലവന്‍ കെ.വി ഉണ്ണികൃഷ്ണന്‍റെയും വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറുകളാണ് വോട്ടെണ്ണല്‍ കഴിഞ്ഞ ദിവസം അക്രമികള്‍ പൂ!ര്‍ണ്ണമായും കത്തിച്ചത്. കാറിന് തീകൊളുത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

ഒരേ രീതിയിലാണ് രണ്ട് സ്ഥലങ്ങളിലുള്ള വീടുകളില്‍ കാറുകള്‍ അഗ്‌നിക്കിരയാക്കിയത്. കുട്ടികളുടെ സൈക്കിള്‍ പോലും അക്രമികളെ കത്തിച്ചുകളഞ്ഞു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍ക്കാര്‍ വിവരമറിച്ചപ്പോഴാണ് അധ്യാപകര്‍ കാര്‍ കത്തുന്നത് കണ്ടത്. സംഭവത്തെക്കുറിച്ച് അടുത്ത ദിവസം പോലീസില്‍ പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് അധ്യാപകരുടെ പരാതി.

എസ്.എഫ്.ഐയ്ക്ക് മാത്രം സ്വാധീനമുള്ള പയ്യന്നൂര്‍ കോളേജില്‍ അനാവശ്യ സമരങ്ങള്‍ നടത്തുന്നതിനെ തങ്ങള്‍ എതിര്‍ക്കാറുണ്ടെന്നാണ് അധ്യപകര്‍ പറയുന്നത്. അധ്യാപക മീറ്റിംഗുകളില്‍ ഇത്തരം എതിര്‍പ്പുകള്‍ അറിയിച്ചാല്‍ അടുത്ത വിവസം കാറിന്റെ ചില്ലുകള്‍ പൊളിയാറുണ്ടെന്നും ഇവര്‍ പറയുന്നു. 

എന്നാല്‍ വീട്ടില്‍ കയറി കാര്‍ കത്തിച്ചതോടെ ഭയപ്പാടിലാണ് ഈ അധ്യാപകര്‍. അക്രമികളെ കസ്റ്റഡിയിലെടുക്കാത്ത പോലീസ് നടപടയില്‍ പ്രതിഷേധം ശക്തമാണെങ്കിലും ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായില്ല.പാലക്കാട് വിക്ടോറിയ കോളേജ് അധ്യാപികയ്ക്ക് പ്രതീകാത്മക കല്ലറയും റീത്ത് സമര്‍പ്പണവും നടന്നതിന് പിറകെയാണ് പയ്യന്നൂരില്‍ രണ്ട് കോളേജ് അധ്യാപകരും സമാനമായ രീതിയില്‍ വേട്ടയാടലിന് ഇരയാകുന്നത്.